Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Relief In Nipah

നിപയിൽ ആശ്വാസം; രോ​ഗി​യു​ടെ പു​തി​യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

കോ​​​ഴി​​​ക്കോ​​​ട്: നി​​​പ വൈ​​​റ​​​സ് ബാ​​​ധി​​​ച്ച് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ഫ​​​റോ​​​ക്ക് സ്വ​​​ദേ​​​ശി​​​യാ​​​യ 43കാ​​​ര​​​ന്‍റെ പു​​​തി​​​യ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ്.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ലാ​​​ബി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് രോ​​​ഗ​​​മു​​​ക്തി​​​യു​​​ടെ ആ​​​ദ്യ സൂ​​​ച​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​യ​​​ത്.​ ഈ ​​ഫ​​​ലം പൂ​​​ർ​​​ണ​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സാ​​​മ്പി​​​ളു​​​ക​​​ൾ പൂ​​​ന നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് വൈ​​​റോ​​​ള​​​ജി​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.​

ജൂ​​​ൺ പ​​​ത്തി​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് നി​​​പ സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.​​​രോ​​​ഗി​​​യു​​​മാ​​​യി നേ​​​രി​​​ട്ടും അ​​​ല്ലാ​​​തെ​​​യും സ​​​മ്പ​​​ർ​​​ക്ക​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്ന മു​​​ഴു​​​വ​​​ൻ ആ​​​ളു​​​ക​​​ളു​​​ടെ​​​യും പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ങ്ങ​​​ൾ നെ​​​ഗ​​​റ്റീ​​​വ് ആ​​​യി​​​രു​​​ന്നു. രോ​​​ഗി പോ​​​യ കാ​​​രാ​​​ട്ടെ ഗോ​​​ഡൗ​​​ണി​​​ല്‍ നി​​​ന്നും ശേ​​​ഖ​​​രി​​​ച്ച വ​​​വ്വാ​​​ലു​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള സാ​​​മ്പി​​​ളു​​​ക​​​ള്‍ ഭോ​​​പ്പാ​​​ലി​​​ലേ​​​ക്ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും രോ​​​ഗ​​​ത്തി​​​ന്‍റെ കൃ​​​ത്യ​​​മാ​​​യ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല.

Latest News

Corehub Up